മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി

SEPTEMBER 26, 2026, 1:54 AM

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടമാണ്. ആർക്കാണ് അക്കൗണ്ടബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു.  

 മുകളിലെ നിലയിൽ ഒരാൾ ടോയ്ലെറ്റിൽ പോയാൽ താഴെ വരെ അറിയുമെന്നും എല്ലാ ടോയ്ലറ്റുകളും ചോർന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടമാകെ തകരാറിലാണ്. തകരാർ പരിഹരിക്കാൻ എസ്റ്റിമേറ്റ് എടുത്തപ്പോൾ പുതിയത് നിർമ്മിക്കുന്നതിനെക്കാൾ ചെലവാണെന്നാണ് പറയുന്നത്. 

77 കുടുംബങ്ങളാണ് ഇവിടെ താമസിച്ചത്. പാചകം ചെയ്യുമ്പോൾ  മുകൾ നിലയിൽ നിന്ന് ഊറിവരുന്ന വെള്ളം അടുക്കളയിലെ പാത്രത്തിലേക്കു വീഴും.  മുകൾ നിലയിലെ ശുചിമുറിയിൽ നിന്നുള്ള  വെള്ളമാണത്. കിടപ്പുമുറിയിലേക്കും ഈ വെള്ളം വീഴും. അങ്ങനെ ദുരിത ജീവിതമാണ് ഈ വീട്ടുകാർ നയിച്ചത്. സ്റ്റീൽ ഫ്രെയിമിൽ നിർമിച്ച കെട്ടിടത്തിന്റെ ഭിത്തികൾ ജിപ്സം പാനൽ വച്ചാണു വേർതിരിച്ചിരിക്കുന്നത്. സ്റ്റീൽ ഷീറ്റ് വിരിച്ച് അതിനു മുകളിൽ കോൺക്രീറ്റ് ചെയ്തു ടൈൽ ഒട്ടിച്ചതാണു തറ.   കെട്ടിടത്തിന്റെ സ്റ്റീൽ ചട്ടക്കൂടിനു ചരിവുണ്ട്. തറയിൽ ചോർച്ചയും. ശുചിമുറിയിലെ വെള്ളം താഴേക്കിറങ്ങി സ്റ്റീൽ ഷീറ്റിൽ കെട്ടിക്കിടന്നു പലവഴിയിലൂടെ താഴേക്ക് ഒലിച്ചിറങ്ങും.  

vachakam
vachakam
vachakam


 

 

vachakam
vachakam
vachakam

 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam