അടൂർ: അടൂരിൽ ദളിത് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. മുൻ മന്ത്രി പി പ്രസാദ് നൽകിയ പരാതിയിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചത്. പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ച് എത്തിയ പോലീസ് സംഘം 23 കാരനെ കാറിൽ കയറ്റി കൊണ്ടുപോയി ക്രൂരമായി മർദിക്കുകയായിരുന്നു. ജനനേന്ദ്രിയം തകർത്തായിരുന്നു പൊലീസ് മർദ്ദനം.
ആദ്യഘട്ട നടപടിയുടെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥരെ മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ശാസ്താംകോട്ട സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥർ ആയിരുന്നു ആരോപണവിധേയർ.
രണ്ടാംഘട്ടമായാണ് എസ്ഐ അടക്കം രണ്ടുപേരെക്കൂടി സസ്പെൻഡ് ചെയ്തത്. നിലവിൽ കാസർഗോഡ് ബേക്കൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ കെ. പി ശരത്, പൊലീസ് ഡ്രൈവർ ജെ. കെ ഫൈസൽ എന്നിവർക്കെതിരെയാണ് നടപടി. മുൻപ് ഇവർ ശാസ്താംകോട്ട സ്റ്റേഷനിൽ ആയിരുന്നു ജോലി ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
