കോഴിക്കോട്: തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ദയനീയമായി പരുക്കേറ്റിട്ടുള്ളത്. 2014 മാർച്ചിൽ നടന്ന സംഭവത്തിൽ ഇതാ നഷ്ടപരിഹാരം നൽകാൻ തീരുമാനമുണ്ടായിരിക്കുകയാണ്.
തെരുവുനായയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തിൽ 52000 രൂപ നഷ്ടപരിഹാരം നൽകാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. കോഴിക്കോട് കൊയിലാണ്ടി കീഴരിയൂർ പഞ്ചായത്താണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. തെരുവ് നായകളുടെ നിയന്ത്രണത്തിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും വളർത്തുനായകൾക്ക് ലൈസൻസ് ഏർപ്പെടുത്തുന്നതിന് കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബു അറിയിച്ചു.
അമൃതപ്രിയ ലാലീസ് എന്ന യുവതിക്കാണ് നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വച്ച് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് ഇവർ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയുടെ സ്ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമന്റേഷൻ കമ്മിറ്റിയാണ് ഉത്തരവിട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ അമൃതപ്രിയക്ക് തുക കൈമാറാൻ തീരുമാനമെടുക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
