ലാനാ റീജണൽ കൺവെൻഷന് തുടക്കമായി

SEPTEMBER 26, 2026, 12:28 AM

വാഷിങ്ങ്ടൺ ഡി.സി.: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) യുടെ ഈ വർഷത്തെ ത്രിദിന റീജണൽ കൺവെൻഷന് വാഷിങ്ങ്ടൺ ഡി.സി. ഏരിയായിൽ തുടക്കമായി. കേരളത്തിൽ നിന്ന് എത്തിയ പ്രശസ്ത എഴുത്തുകാരൻ സക്കറിയ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

മതേതര മൂല്യങ്ങളെ ഉയർത്തിപിടിക്കുവാൻ മലയാളികൾ മന:പൂർവ്വം പരിശ്രമിക്കണമെന്ന് സക്കറിയ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു. മലയാളികളുടെ മതസൗഹാർദ്ദത്തെ തകർക്കുവാനായി പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നത് നാം കാണാതെ പോകരുതെന്ന് അദ്ദേഹം ഓർമ്മിച്ചിച്ചു.

പ്രശസ്ത എഴുത്തുകാരൻ വി.ജെ. ജെയിസ് 'നിരീശ്വരതയിലെ അത്മീയതഭ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. സെപ്തംബർ 25 വെള്ളിയാഴ്ച മുതൽ വാഷിങ്ങ്ടൺ ഡി.സി. ഏരിയായിലുള്ള ജോർജ് മണ്ണിക്കരോട്ട് നഗറിലാണ് കൺവെൻഷൻ നടക്കുന്നത്. 27-ാം തീയതി ഞായറാഴ്ച വരെ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

vachakam
vachakam
vachakam


അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി 130 പേർ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.
അടുത്തിടെ നമ്മെ വിട്ടുപോയ അമേരിക്കൻ മലയാളി എഴുത്തുകാരായ ജോർജ് മണ്ണിക്കരോട്ട്, പി.ടി. പൗലോസ് എന്നിവരെ സമ്മേളനത്തിൽ പ്രത്യേകം അനുസ്മരിച്ചു. 

ലാന പ്രസിഡന്റ് സമുവേൽ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിർമ്മല ജോസഫ്, ഷിബു പിള്ള, ഹരിദാസ് തങ്കപ്പ9, ജോൺ ഇളമത, മനോഹർ തോമസ്, അനിലാൽ ശ്രീനിവാസൻ, നാരായണൻ വളപ്പിൽ, ഷെല്ലി പ്രഭാകരൻ, ലെൻസി ജേക്കബ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.

vachakam
vachakam
vachakam

കൺവെൻഷൻ കമ്മറ്റി ചെയർമാൻ വേണുഗോപാലൻ കൊക്കോടൻ സ്വാഗതവും കൺവെൻഷൻ കമ്മറ്റി കൺവീനർ. ഷിനോ കുര്യൻ നന്ദിയും പ്രകാശിപ്പിച്ചു. സിനി പണിക്കർ അവതാരകയായിരുന്നു.

കൂടുതൽ വിവരങ്ങൾ ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാനിൽ നിന്നും (+1-214-435-0124) സെക്രട്ടറി നിർമ്മല ജോസഫിൽ (+1-347-204-0062) നിന്നും ലഭിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam