മലപ്പുറം: ഫോൺ നശിപ്പിച്ചതിനെച്ചൊല്ലിയ തർക്കത്തിന് പിന്നാലെ വിദ്യാർത്ഥിനിക്ക് നേരെ ക്രൂര ആക്രമണം. വിദ്യാർത്ഥിനിയെ ക്രൂരമായി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിലായി.
ആക്രമണത്തിൽ വിദ്യാർത്ഥിനിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായും കാഴ്ചയ്ക്ക് തകരാർ സംഭവിച്ചതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ സുഹൃത്തിനെ പ്രതി നിരന്തരം പിന്തുടർന്നിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിനിടെ സുഹൃത്തിൻറെ ഫോൺ പ്രതി പിടിച്ചുവാങ്ങി നിലത്തടിച്ച് നശിപ്പിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. കേടായ ഫോൺ നന്നാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിയുമായി സംസാരിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനിക്ക് നേരെ ആക്രമണമുണ്ടായത്.
പുത്തൂർ ആട്ടീരി സ്വദേശി അബുവിൻറെ മകൻ അബ്ദുൽ ജബ്ബാർ (32) ആണ് കോട്ടക്കൽ പൊലീസിൻറെ പിടിയിലായത്. എസ്.ഐ ബിൻഷാദ് അലിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫോൺ നന്നാക്കി നൽകണമെന്ന ആവശ്യം സംബന്ധിച്ചുള്ള സംസാരത്തിനിടെ പ്രതി പ്രകോപിതനാവുകയും പെൺകുട്ടിയെ ആക്രമിക്കുകയുമായിരുന്നു. കോട്ടക്കൽ ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ സമാനമായ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
