മാസപ്പടിയില്‍ എസ്‌ഐടി എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന്  ഹൈക്കോടതി

SEPTEMBER 26, 2026, 2:36 AM

 കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് മാസപ്പടി ഇടപാട് കേസില്‍ സംസ്ഥാന സർക്കാർ നിയോഗിച്ച എസ്‌ഐടി എന്തുകൊണ്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന് ഹൈക്കോടതി.  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് സുപ്രിംകോടതി വിധിയെന്നും ഹൈക്കോടതി നിരീക്ഷണം. എന്നാൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന് ബാധ്യതയില്ലേയെന്ന് ചോദിച്ച കോടതി. എല്ലാ രേഖകളും സീല്‍ ചെയ്ത് സമര്‍പ്പിക്കാന്‍ ഇഡിയോട് നിര്‍ദേശിക്കുകയും ചെയ്തു. കെ.എം ഷാജഹാന്‍ നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.  

  ഹർജി പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരെയെങ്കിലും സംരക്ഷിക്കാന്‍ വേണ്ടിയാണോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്ന് കെ.എം ഷാജഹാന്റെ അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍, ഇഡി സര്‍ക്കാരിന് നല്‍കിയ കത്തില്‍ എന്താണെന്ന് നിങ്ങള്‍ക്കറിയുമോ എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

vachakam
vachakam
vachakam

ഇഡിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു. എസ്എഫ്‌ഐഒ അന്വേഷണത്തിനിടെ ഒരു കള്ളപ്പണ ഇടപാട് കണ്ടെത്തിയെന്നും, അത് പിഎംഎല്‍എ ആക്ട് പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന കാര്യമാണെന്നും, അതിനാല്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കുകയുണ്ടായെന്നും ഇഡി വ്യക്തമാക്കി.  അതേസമയം വിജിലൻസ് കേസെടുക്കാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു. തെളിവുകള്‍ സീല്‍ഡ് കവറില്‍ നല്‍കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. ഇഡിക്ക് പരാതിയുണ്ടെങ്കില്‍ ഇഡി ഹര്‍ജി നല്‍കണമെന്ന് സര്‍ക്കാര്‍ വാദിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam