കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. എഐയുടെ സഹായത്തോടെ ട്രേഡ് ചെയ്ത് വലിയ ലാഭം ഉറപ്പാക്കാമെന്ന വാഗ്ദാനങ്ങളിലൂടെയാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
വിദേശത്ത് ആസ്ഥാനം ഉണ്ടെന്ന് അവകാശപ്പെടുന്ന “പേപ്പർ കമ്പനികൾ” വിശ്വാസം നേടാൻ വ്യാജ രേഖകളും ചിത്രങ്ങളും ഉപയോഗിക്കുന്നു. ആദ്യം ചെറിയ നിക്ഷേപങ്ങൾ സ്വീകരിച്ച് കൃത്യമായി ലാഭം തിരികെ നൽകുന്നതിലൂടെ വിശ്വാസം ഉറപ്പിക്കുന്നു. പിന്നീട് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ച് വൻ തട്ടിപ്പിലേക്ക് കൊണ്ടുപോകുന്നതാണ് രീതി.
അതേസമയം ഒരു കോടി രൂപ വരെ നഷ്ടപ്പെട്ട സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ തട്ടിപ്പ് രീതിയായി എഐ ട്രേഡിങ്ങ് പ്രചാരത്തിലാണെന്ന് സൈബർ വിദഗ്ധർ പറയുന്നു. വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ആളുകളെ സമീപിച്ച് വൻ ലാഭം വാഗ്ദാനം ചെയ്യുന്നതാണ് രീതി.
പൊലീസ്, സൈബർ വിങ് കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകളിലൂടെ മലയാളികൾക്ക് നഷ്ടമായത് ഏകദേശം 1694 കോടി രൂപയാണ്. ഇതുവരെ 20,000-ത്തിലധികം പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അധിക ലാഭവാഗ്ദാനങ്ങൾ നൽകുന്ന ഓൺലൈൻ നിക്ഷേപ പദ്ധതികളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു
ശോഭ സുരേന്ദ്രനെതിരായ ‘വോട്ടിന് നോട്ട്’ പരാതി; കളക്ടറുടെ നിർണായക റിപ്പോർട്ട് ഇന്ന്
തൃശൂർ വെടിക്കെട്ട് അപകടത്തിൽ കാണാതായ യുവാവിന്റെ അമ്മ മരിച്ചു; മകനെ കാണാതായതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന്
പൂരം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം ബോര്ഡ്