വയനാട് തുരങ്കപാത ദുരന്തം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ്; വീഴ്ച മറയ്ക്കാൻ വിവാദം സൃഷ്ടിക്കുകയാണെന്ന് പിണറായി വിജയൻ

JULY 9, 2026, 2:20 AM

കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സർക്കാർ വീഴ്ച മറയ്ക്കാൻ ബോധപൂർവം വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. വയനാട്ടിലെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

തുരങ്കപാതയ്ക്ക് ലഭിച്ച പാരിസ്ഥിതിക അനുമതി സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണെന്ന് പിണറായി പറഞ്ഞു. 2023-ൽ എല്ലാ പഠനങ്ങളും പൂർത്തിയാക്കിയ ശേഷമാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അനുമതി നൽകിയത്. പിന്നീട് ഹൈക്കോടതിയും സുപ്രീം കോടതിയും അനുമതി ശരിവെച്ച സാഹചര്യത്തിൽ, സമ്മർദം ചെലുത്തിയാണ് അനുമതി നേടിയതെന്ന ആരോപണം കോടതികളോടുള്ള അവഹേളനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ണ് നീക്കം ചെയ്യാൻ ഉന്നതതല യോഗത്തിൽ നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും, ആ തീരുമാനം എങ്ങനെ നടപ്പായില്ലെന്നും ആരാണ് അതിന് ഉത്തരവാദിയെന്നും സർക്കാർ വ്യക്തമാക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു. തുരങ്കപാത പദ്ധതിക്ക് വലിയ വികസനസാധ്യതകളുണ്ടെന്നും, പദ്ധതിയുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണും മുകളിൽ നിന്ന് ഒഴുകിയെത്തിയ മണ്ണും ചേർന്നാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ദുരന്തബാധിതരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്നും, പ്രത്യേകിച്ച് സ്ത്രീകൾക്ക് ആവശ്യമായ വസ്ത്രങ്ങൾ പോലും ലഭ്യമല്ലെന്ന പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തിയ പിണറായി, കാണാതായവർക്കായുള്ള തെരച്ചിലിന് എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു.

വയനാട്ടിൽ ശക്തമായ മഴ ലഭിച്ചിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ ഉണ്ടായില്ലെന്നും, അതിശക്തമായ മഴയുണ്ടായ സാഹചര്യത്തിലും ജില്ലയിൽ യെല്ലോ അലർട്ട് മാത്രമാണ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ആവശ്യമായ സുരക്ഷാ നടപടികളോ മുൻകരുതലുകളോ സ്വീകരിക്കാത്തത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ദുരന്തത്തിന് ശേഷം മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചതെന്നും, കൂട്ടിയിട്ടിരുന്ന മണ്ണിലൂടെ വെള്ളം ഒഴുകിയെത്തിയതാണ് അപകടത്തിന്റെ പ്രധാന കാരണങ്ങളിലൊന്നെന്നും പിണറായി ചൂണ്ടിക്കാട്ടി. മണ്ണ് നീക്കാൻ രണ്ടാഴ്ച മുൻപ് നിർദേശം ലഭിച്ചിരുന്നിട്ടും നടപടിയൊന്നും സ്വീകരിക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു.

vachakam
vachakam
vachakam

കൊങ്കൺ റെയിൽവേ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഏജൻസികൾ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെന്നും, സർക്കാർ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് സ്വാഗതാർഹമാണെങ്കിലും, അതോടൊപ്പം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സർക്കാർ തലത്തിൽ തന്നെ വസ്തുതകൾ വളച്ചൊടിച്ച് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള ശ്രമം നടക്കുകയാണെന്നും, സംഭവത്തിലെ യഥാർത്ഥ ഉത്തരവാദിത്തം കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam