കാസർകോട്: യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ പ്രമുഖ ഇൻഫ്ലുവൻസർ ഖാദർ കരിപ്പൊടിക്കെതിരെ കൂടുതൽ ആരോപണവുമായി പരാതിക്കാരൻ.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തത് ഖാദറിന്റെ ഉന്നത സ്വാധീനം മൂലമാണെന്ന് സംശയിക്കുന്നതായും അഹദ് പറഞ്ഞു.
ഇതിനുപുറമെ, ഇൻഫ്ലുവൻസർ എന്ന നിലയിലുള്ള തന്റെ സൈബർ സ്വാധീനം ഉപയോഗിച്ച് ഖാദർ കരിപ്പൊടി തന്നെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇതിനെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അബ്ദുൾ അഹദ് വ്യക്തമാക്കി.
ഖാദർ കരിപ്പൊടി തനിക്കെതിരെ നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്ത ക്വട്ടേഷൻ ആക്രമണമാണെന്ന് മർദനമേറ്റ അബ്ദുൾ അഹദ് ആരോപിച്ചു. പണമിടപാടിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞാണ് തന്നെ വിളിച്ചുവരുത്തിയത്. എന്നാൽ യാതൊരുവിധ പ്രകോപനവുമില്ലാതെ ഖാദറും കൂടെയുണ്ടായിരുന്ന രണ്ടുപേരും ചേർന്ന് തന്നെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
അതേസമയം പ്രതി ഖാദർ കരിപ്പൊടി സംസ്ഥാനം വിട്ടതായാണ് സൂചന. ഇയാൾ കർണാടകത്തിലേക്ക് കടന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
