ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി വൻ ആനുകൂല്യങ്ങളുമായി യുഎഇ. അബുദാബി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ യുഎഇ എൻട്രി വിസകൾ നൽകുന്ന പ്രത്യേക വിനോദസഞ്ചാര പദ്ധതിക്ക് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അബുദാബി തുടക്കം കുറിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ലഭ്യമാകുന്ന ഈ പ്രത്യേക പദ്ധതിയിലൂടെ വിസ നിരക്കിൽ വലിയ രീതിയിലുള്ള സാമ്പത്തിക ഇളവുകളാണ് സഞ്ചാരികൾക്ക് ലഭിക്കുക.
ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ അബുദാബിയിലേക്ക് യാത്ര തിരിക്കുന്നവർക്കാണ് ഈ സൌജന്യ വിസ ആനുകൂല്യം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ ഏകദേശം 20,000 സൌജന്യ എൻട്രി വിസകൾ വിതരണം ചെയ്യാനാണ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്ര പ്ലാൻ ചെയ്യുന്ന സഞ്ചാരികൾക്കാണ് ഈ പൈലറ്റ് പ്രോഗ്രാമിന്റെ ആനുകൂല്യം ലഭ്യമാകുക.
ഒരു വ്യക്തിക്ക് ഏകദേശം 285 ദിർഹം അതായത് 6500 നും 7000 രൂപയ്ക്കും ഇടയിൽ വിസ ഫീസിനത്തിൽ ലാഭിക്കാൻ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. നാലോ അഞ്ചോ പേരടങ്ങുന്ന കുടുംബങ്ങൾക്കോ സുഹൃത്തുക്കളുടെ സംഘങ്ങൾക്കോ യാത്ര ചെയ്യുമ്പോൾ തുകയിൽ വലിയ തോതിലുള്ള സമ്പാദ്യം ഇതിലൂടെ ഉണ്ടാകും. പ്രവാസി മലയാളി കുടുംബങ്ങൾക്കും ബന്ധുക്കളെ യുഎഇയിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്കും ഈ തീരുമാനം വലിയൊരു വാർത്തയാണ്.
ഈ സൗജന്യ വിസ ആനുകൂല്യം ലഭിക്കുന്നതിനായി യാത്രാ പ്രേമികൾ ചില നിശ്ചിത ഉപാധികൾ പാലിക്കേണ്ടതുണ്ട്. അബുദാബിയിലെ അംഗീകൃത ഹോട്ടലുകളിൽ കുറഞ്ഞത് തുടർച്ചയായി മൂന്ന് രാത്രികൾ എങ്കിലും താമസം ബുക്ക് ചെയ്യുന്നവർക്കായിരിക്കും സൌജന്യ വിസ ലഭിക്കുക. ഇതിനുപുറമേ ഇന്ത്യയിൽ നിന്നുള്ള മടക്കയാത്രാ വിമാന ടിക്കറ്റും ബുക്കിംഗിന്റെ ഭാഗമായി കൈവശമുണ്ടായിരിക്കണം.
വ്യക്തികൾക്ക് നേരിട്ട് അല്ലാതെ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ പോർട്ടലുകൾ വഴിയോ ബുക്ക് ചെയ്യുന്ന ഹോളിഡേ പാക്കേജുകൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. യാത്രാ പാക്കേജ് ബുക്ക് ചെയ്യുമ്പോൾ തന്നെ വിസ സൗജന്യമായി ലഭിക്കുന്ന രീതിയിലാണ് ഏജൻസികൾക്ക് അബുദാബി ടൂറിസം വിഭാഗം നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതോടെ യാത്രാ നടപടികൾ കൂടുതൽ എളുപ്പവും ചിലവ് കുറഞ്ഞതുമായി മാറും.
അബുദാബി ടൂറിസം വകുപ്പിൽ നിബന്ധനകൾ പാലിച്ചു സജ്ജമാക്കിയ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ വഴിയാണ് ഈ വിസ നടപടികൾ ഏകോപിപ്പിക്കുന്നത്. ട്രാവൽ പാർട്ണർമാർ മുഖേന നേരിട്ടോ അല്ലെങ്കിൽ 285 ദിർഹം റീഇംബേഴ്‌സ്‌മെന്റ് തുകയായോ ഏജൻസികൾക്ക് ഈ വിസ നിരക്ക് ലഭ്യമാക്കും. യാത്രക്കാർക്ക് അധിക വിസ ഫീസ് യാതൊന്നും നൽകേണ്ടതില്ലാത്തതിനാൽ തുടക്കത്തിലെ ചെലവുകൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
യുഎഇയിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരുമായി ഉള്ള സാമ്പത്തിക സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുകയാണ് അബുദാബിയുടെ ലക്ഷ്യം. യുഎഇയിൽ വസിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളിൽ സിംഹഭാഗവും ഇന്ത്യൻ പൗരന്മാരാണെന്നതും അബുദാബിയിലെ പ്രധാന വിനോദസഞ്ചാര വിപണിയായി ഇന്ത്യ തുടരുന്നതും ഈ പദ്ധതിയുടെ പ്രധാന കാരണമാണ്. കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ എയർ കണക്റ്റിവിറ്റിയും ടൂറിസം സൗകര്യങ്ങളും യുഎഇ വിപുലീകരിക്കുന്നുമുണ്ട്.
അബുദാബിയിലെ സാംസ്കാരിക കേന്ദ്രങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവ കൂടുതൽ വിദേശികൾക്ക് പരിചയപ്പെടുത്താൻ ഈ മൂന്ന് മാസത്തെ സൌജന്യ വിസ പദ്ധതി വഴിയൊരുക്കും. വരും മാസങ്ങളിൽ വരുന്ന ഉത്സവ സീസണും അവധിക്കാലങ്ങളും മുൻനിർത്തി കൂടുതൽ ഇൻഡ്യൻ സഞ്ചാരികൾ അബുദാബിയിലേക്ക് എത്തുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.
English Summary:
Abu Dhabi Department of Culture and Tourism announced a new initiative providing complimentary UAE entry visas for Indian tourists booking a minimum three night stay between August 1 and October 31 2026. The pilot programme will cover up to 20000 visas saving travelers AED 285 per person when booked through participating travel partners.
Tags:
Malayalam News, News Malayalam, Latest Malayalam News, Vachakam News, UAE News Malayalam, Abu Dhabi Free Visa, UAE Entry Visa Indian Tourists, Gulf News Malayalam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
