കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവ ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ അറസ്റ്റിൽ.കൽക്കട്ട ഹൈക്കോടതിയുടെ നിർദേശത്തിനു പിന്നാലെ ആണ് പൊലീസിന്റെ നടപടി.
നേരത്തെ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിനാണ് പെൺകുട്ടിയും മാതാവും പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി രണ്ടുപേരും പ്രണയത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ പോറെൽ ബന്ധത്തിൽ നിന്ന് അകന്നുപോകാൻ ശ്രമിച്ചു. പരാതിക്കാരിയെ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ ഒറ്റപ്പെടുത്തുകയും ചെയ്തു. ക്രൂരമായ ശാരീരിക ഉപദ്രവം കാരണം യുവതിക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായതായി പരാതിയിൽ പറയുന്നു.
ഹൂഗ്ലി റൂറൽ പൊലീസാണ് ഡംഡമിലെ താമസസ്ഥലത്ത് നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ വിദ്യാർത്ഥിനിയുടെ പരാതിയിൽ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ പ്രതിനിധീകരിക്കുന്ന താരം കൂടിയാണ് പൊറേൽ.2021-ൽ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി അരങ്ങേറ്റം കുറിച്ച പോറൽ ടീമിനായി അൻപതിലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2023-ൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗമായ ഇടങ്കയ്യൻ ബാറ്റർ കഴിഞ്ഞ സീസണിൽ നാലു മത്സരങ്ങളിൽ നിന്നും ഡൽഹിക്കായി 108 റൺസുകളും നേടിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
