പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ താന്‍ നല്‍കിയ മൊഴിയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

FEBRUARY 16, 2026, 3:19 AM

തൃശൂര്‍: പൂരം കലക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ താന്‍ നല്‍കിയ മൊഴിയില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചില ഉദ്യോഗസ്ഥരുടെ അബദ്ധമായ നടപടിക്രമങ്ങളാണ് അലങ്കോലപ്പെടുന്ന അവസ്ഥയുണ്ടായതെന്ന് പറഞ്ഞിരുന്നു. അത് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പൂരം യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ താന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അതൊന്നും റിപ്പോര്‍ട്ടില്‍ കണ്ടില്ല. ചില ഉദ്യോഗസ്ഥരുടെ അബദ്ധമായ നടപടിക്രമങ്ങളാണ് അലങ്കോലപ്പെടുന്ന അവസ്ഥയുണ്ടായതെന്ന് പറഞ്ഞിരുന്നു. അതുണ്ടാകാന്‍ പാടില്ല എന്ന് യോഗത്തില്‍ പറഞ്ഞു. അതു തന്നെ മൊഴിയും നല്‍കി. എന്നാല്‍ ഇതൊന്നും റിപ്പോര്‍ട്ടിലില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം, ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് എങ്ങനെയാണ് ശരിയാവുകയെന്നും സുരേഷ് ഗോപി ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇതില്‍ ഒരു പങ്കുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam