തിരുവനന്തപുരം: നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഓലത്താന്നി തെക്കേ നുള്ളിയോട് പത്മ നിവാസിൽ അയ്യപ്പന്റെയും പത്മയുടെയും മകൻ അമിതേഷ് രാജ് (14) ആണ് മരിച്ചത്. അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ ഓലത്താന്നി തണ്ടളം നാഗരാജ ക്ഷേത്ര കടവിൽ കുളിക്കാൻ എത്തിയ മൂന്ന് കൂട്ടുകാരെ വിളിക്കാൻ എത്തിയതായിരുന്നു അമിതേഷ്. ഇതിനിടെ ചെരുപ്പിൽ പറ്റിയ ചെളി കഴുകാൻ കടവിന് സമീപം ഇറങ്ങി. കഴുകുന്നതിനിടെ ഒരു ചെരുപ്പ് വെള്ളത്തിൽ വീണു. ഇത് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ അമിതേഷ്, ചെരുപ്പ് എടുത്ത ശേഷം തിരിച്ച് നീന്തുന്നതിനിടെ വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.
സംഭവം കണ്ട് സുഹൃത്തുക്കളിൽ രണ്ടുപേർ വെള്ളത്തിൽ ചാടി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൂവാർ പൊലീസ്, നെയ്യാറ്റിൻകരയും പൂവാറും ഫയർഫോഴ്സ് സംഘങ്ങളും തിരുവനന്തപുരം സ്കൂബാ ടീമും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
ഏകദേശം രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ സംഭവസ്ഥലത്ത് നിന്ന് 50 മീറ്റർ അകലെയായി, ഏകദേശം 10 മീറ്റർ ആഴത്തിലുള്ള വെള്ളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൂവാർ പൊലീസ് കേസെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസ്; മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഭർത്താവ്
കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
നിതിന്‍ രാജിന്റെ മരണം; ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകരുള്‍പ്പെടെ 7 പേര് രാജിക്കത്ത് നല്കി