വോട്ട് ചെയ്യാന്‍ കൂട്ടത്തോടെ കേരളം വിട്ടു; അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ നിശ്ചലമായി നിര്‍മ്മാണ മേഖല

APRIL 18, 2026, 4:28 AM

തിരുവനന്തപുരം: തങ്ങളുടെ സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടത് നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ളവയെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്. 

ബംഗാള്‍, അസം സ്വദേശികളാണ് കൂട്ടത്തോടെ കേരളം വിട്ടത്. കേരളത്തിലെ തൊഴില്‍ മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അതിഥി തൊഴിലാളികളുടെ അഭാവം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ സംസ്ഥാന ആസൂത്രണ വകുപ്പ്.

കൂടാതെ തൊഴിലാളികളുടെ അഭാവം മൂലം ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലാണെന്ന് ഉടമകളും സമ്മതിക്കുന്നു. കേരളത്തില്‍ വിവിധ മേഖലകളിലായി 25-30 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്നതായാണ് കണക്ക്. കൂടുതലും നിര്‍മ്മാണ മേഖലയിലും ചെറുകിട വ്യാപാര മേഖലയിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം ഏകദേശം 4-6 ലക്ഷം അതിഥി തൊഴിലാളികളാണ് വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്നത്.

ഒരു വര്‍ഷം കേരളത്തില്‍ നിന്നും അവര്‍ സമ്പാദിക്കുന്നത് 25,000- 35,000 കോടിയോളം രൂപയാണ്. സ്വന്തം നാട്ടിലേക്ക് പ്രതിവര്‍ഷം അയക്കുന്നത് 8,000- 10,000 കോടിരൂപയും കേരളത്തില്‍ ചെലവഴിക്കുന്നത് 15,000 കോടി രൂപയുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam