കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ എല്ലാ ജീവനക്കാരും രാജി കത്ത് നൽകി. അധ്യാപകർ ഉൾപ്പടെ ഏഴ് പേരാണ് രാജിക്കത്ത് നൽകിയത്. എന്നാൽ രാജിക്കത്ത് മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ലായെന്നാണ് പുറത്തുവരുന്ന വിവരം.
കണ്ണൂർ ഡെന്റൽ കോളേജിലെ വകുപ്പ് മേധാവി എം കെ റാം ക്ലാസ്സിനകത്തും പുറത്തും നിരന്തരമായി നിതിനെ വേട്ടയാടിയിരുന്നു. മാർക്ക് കുറച്ചും കുടുംബങ്ങളെ അധിക്ഷേപിച്ചും കളിയാക്കിയും പരാമർശങ്ങൾ നടത്തിയെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. ഇതുമൂലമാണ് നിതിൻ ആത്മഹത്യ ചെയ്തത്.
അതേസമയം, നിതിൻ രാജിന്റെ സമാന അനുഭവമുള്ള മറ്റു വിദ്യാർത്ഥികളുമുണ്ട് ഡെന്റൽ കോളേജിലെന്നാണ് വ്യക്തമാകുന്നത്. തുറന്നുപറഞ്ഞാൽ നടപടി നേരിടുമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആശങ്ക. സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇപ്പോൾ അധ്യാപകർ രാജിക്കത്ത് നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ വെന്റിലേറ്ററിൽ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? എന്തിനാണ് തീ
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എന്ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി
വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം നൽകുമെന്ന് കല്യാൺ ജ്വല്ലേഴ്സ്