ആലപ്പുഴ: കള്ളപ്പണ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ സഹായിച്ചതിന് കേരള പൊലീസിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അഭിനന്ദനം അറിയിച്ചു. ആലപ്പുഴ എസ്.പി.ക്ക് ഇഡി അസിസ്റ്റന്റ് ഡയറക്ടർ രാകേഷ് സുമൻ അഭിനന്ദന കത്ത് അയച്ചു.
പ്രതിയെ പിടികൂടുന്നതിൽ മനുമോഹൻ, നിസാർ, അഭിലാഷ്, ബിജോയ് ടി.എസ്. എന്നിവർ പ്രധാന പങ്കുവഹിച്ചു. ഇവരുടെ ഇടപെടലാണ് അന്വേഷണത്തിന് നിർണായകമായി സഹായിച്ചതെന്ന് കത്തിൽ പരാമർശിക്കുന്നു.
കേരള പൊലീസിന് ഇഡിയിൽ നിന്ന് ഇത്തരത്തിലുള്ള അഭിനന്ദന കത്ത് ലഭിക്കുന്നത് ആദ്യമായാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
