എറണാകുളം: കശുവണ്ടി ഇറക്കുമതിയിലെ കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം അനുവദിച്ചു.എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്.
ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി കസ്റ്റഡിയിൽ എടുത്തത്.എന്നാൽ, കേസ് ഒതുക്കാൻ ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചെന്ന് നേരെത്തെ അനീഷ് വെളിപ്പെടുത്തിയിരുന്നു. 24.5 കോടിയുടെ ക്രമക്കേട് നടന്ന് എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.
അതേസമയം, കുറ്റപത്രം നൽകിയ കേസിൽ ഇനി കസ്റ്റഡി ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
