ആലപ്പുഴ: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവതിയുടെ ഭർത്താവായ പ്രധാന പ്രതി പോലീസ് പിടിയിലായി. ആലപ്പുഴ തത്തംപള്ളി തൈക്കുടംവെളി വീട്ടിൽ ദിപിൻ കുമാറിനെ (26) ആണ് ആലപ്പുഴ ഡിവൈഎസ്.പി മുകേഷ് ജി.ബി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മണ്ണഞ്ചേരി പഞ്ചായത്ത് തകിടിയിൽ വെളിയിൽ ജയരാജിന്റെ മകൾ രേഷ്മ (24) കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് ഭർതൃവീട്ടിലെ പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിലെ പ്രതിയാണ് ദിപിൻ കുമാർ. സംഭവം നടന്നതിന് ശേഷം മാസങ്ങളോളം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാറിമാറി താമസിച്ചിരുന്ന പ്രതിയെ പോലീസ് നിരന്തരമായി നിരീക്ഷിച്ച് ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. കേസിലെ മറ്റ് പ്രതികളെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മരിച്ച രേഷ്മയുടെ മാതാപിതാക്കൾക്ക് കാഴ്ചപരിമിതിയുണ്ടെന്നും ഇവരുടെ ഏക മകളായിരുന്നു രേഷ്മയെന്നും പോലീസ് അറിയിച്ചു. ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.ജെ അരുൺ, എസ്.ഐ വിജുലാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ, പ്രമോദ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നെയ്യാറിൽ വീണ ചെരുപ്പ് എടുക്കാൻ വെള്ളത്തിൽ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
കള്ളപ്പണ കേസ് പ്രതിയെ പിടികൂടാൻ സഹായം; കേരള പൊലീസിന് ഇഡിയുടെ അഭിനന്ദനം
വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്
നിതിന്‍ രാജിന്റെ മരണം; ഓര്‍ത്തോഡോന്റിക്സ് വിഭാഗത്തിലെ അധ്യാപകരുള്‍പ്പെടെ 7 പേര് രാജിക്കത്ത് നല്കി