പത്തനംതിട്ട: പൊലീസ് കസ്റ്റഡിയില്‍ എടുത്ത യൂട്യൂബര്‍ രാജന് ജോസഫിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്ന് പരാതി.
പത്തനംതിട്ട അടൂര്‍ റവന്യൂ ടവറിന് സമീപം പൊലീസ് വാഹനം തടഞ്ഞ് മര്‍ദ്ദിക്കാനായിരുന്നു ശ്രമം. തടയാന്‍ ശ്രമിച്ച പൊലീസുകാരനും പരിക്കേറ്റു. കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ അടൂര്‍ പൊലീസ് കേസെടുത്തു. പൊലീസുകാരനെ മര്‍ദ്ദിച്ചതിനാണ് കേസ് എടുത്തത്.
ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നാണ് അടൂര്‍ പൊലീസ് രാജന് ജോസഫിനെ കസ്റ്റഡിയിലെടുത്തത്.
സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന് ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
