ഇത് സത്യസന്ധതയുടെ കേരള മാതൃക; ഓസ്‌ട്രേലിയന്‍ വനിതയ്ക്ക് കളഞ്ഞുകിട്ടിയ ഫോണ്‍ തിരികെ നല്‍കി കൊച്ചി സ്വദേശി

APRIL 18, 2026, 4:01 AM

കൊച്ചി: ഫോണ്‍ നഷ്ടപ്പെട്ട് വലിയൊരു പ്രതിസന്ധിയിലായ വിദേശ വനിതയ്ക്ക് കളഞ്ഞുകിട്ടിയ ഫോണ്‍ തിരികെ നല്‍കി മാതൃകയായിരിക്കുകയാണ് എറണാകുളം ഡിടിപിസി പ്രീ പെയ്ഡ് ടാക്സി ഡ്രൈവറായ വിനോദ്. ഓസ്‌ട്രേലിയന്‍ സ്വദേശി ജാക്വലിന്‍ എബ്രഹാമിന് നഷ്ടപ്പെട്ട വിലപിടിപ്പുള്ള ഐഫോണ്‍ തിരികെ നല്‍കിയാണ് പള്ളുരുത്തി സ്വദേശിയായ വിനോദ് മാതൃകയായത്.

കൊച്ചി തീരത്തെത്തിയ ആഡംബര ക്രൂയിസ് കപ്പലായ അസമരയിലെ യാത്രക്കാരിയായിരുന്നു ഇസ്രയേല്‍ വംശജയായ ജാക്വലിന്‍. തന്റെ വിനോദയാത്രയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടയിലാണ് ഇവര്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലും എത്തിയത്. നഗരക്കാഴ്ചകള്‍ കാണുന്നതിനായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള പ്രീ പെയ്ഡ് ടാക്സി സര്‍വീസാണ് ഇവര്‍ തെരഞ്ഞെടുത്തത്. വിനോദ് ഓടിച്ചിരുന്ന ടാക്സിയിലായിരുന്നു ഇവരുടെ യാത്ര. നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഐഫോണ്‍ കാറിനുള്ളില്‍ വീഴുകയായിരുന്നു. എന്നാല്‍ തന്റെ ഫോണ്‍ നഷ്ടപ്പെട്ട കാര്യം ജാക്വലിന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് യാത്രക്കാരെ ഇറക്കി വാഹനം വൃത്തിയാക്കുന്നതിനിടെയാണ് സീറ്റിന് താഴെ കിടക്കുന്ന ഫോണ്‍ വിനോദിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഫോണ്‍ ലഭിച്ചയുടന്‍ തന്നെ അത് ഉടമയ്ക്ക് സുരക്ഷിതമായി എത്തിച്ചു നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. തന്റെ കാറില്‍ യാത്ര ചെയ്ത വിദേശിയുടേതാണ് ഫോണ്‍ എന്ന് ഉറപ്പിച്ച വിനോദ് ടൂറിസം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് അവരുടെ സഹായത്തോടെ കപ്പലിലേക്ക് മടങ്ങിയ വിദേശ സഞ്ചാരിയെ കണ്ടെത്തി അധികൃതര്‍ക്കൊപ്പം നേരിട്ടെത്തിയാണ് വിനോദ് ഫോണ്‍ കൈമാറിയത്.

ഫോണ്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതി വലിയ വിഷമത്തിലായിരുന്ന വിദേശിക്ക് വിനോദിന്റെ പ്രവൃത്തി വലിയ അദ്ഭുതവും സന്തോഷവുമാണ് നല്‍കിയത്. യാത്രയുടെ വിവരങ്ങളും മറ്റ് വിലപ്പെട്ട രേഖകളും ആ ഫോണിലുണ്ടായിരുന്നു. അതിനാല്‍ ഫോണ്‍ ലഭിച്ചപ്പോള്‍ അവര്‍ക്ക് വലിയ ആശ്വാസമായി. കണ്ണുകള്‍ നിറഞ്ഞുകൊണ്ട് വിനോദിനെ ചേര്‍ത്തുപിടിച്ചാണ് അവര്‍ നന്ദി അറിയിച്ചത്.

വിനോദിന്റെ ജീവിതത്തില്‍ ഇതാദ്യമായല്ല ഇത്തരം സംഭവം ഉണ്ടാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയില്‍ കൊച്ചിയിലെത്തിയ ലക്ഷദ്വീപ് സ്വദേശികളുടെ സ്വര്‍ണവും പണവും വിനോദിന്റെ കാറില്‍ നിന്ന് ലഭിച്ചിരുന്നു. അന്നും യാത്രക്കാരെ ഇറക്കിയ സ്ഥലത്ത് പോയി അവരെ കണ്ടെത്തി സ്വര്‍ണവും പണവും തിരിച്ച് ഏല്‍പ്പിക്കുകയായിരുന്നു. അന്ന് മുതല്‍ ദീര്‍ഘകാലം ആ കുടുംബം താനുമായി ബന്ധം പുലര്‍ത്തിയിരുന്നതായി വിനോദ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam