മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ച ആറ് അധ്യാപകരടക്കം ഒമ്പത് പേർക്ക് നാട് കണ്ണീരോടെ വിട നൽകി. മലപ്പുറം പാങ്ങ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ ആയിരങ്ങൾ അവസാനമായി പ്രിയപ്പെട്ടവരെ കാണാൻ എത്തി. ഉച്ചയോടെ വിവിധ സ്ഥലങ്ങളിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
മൂന്ന് പള്ളികളിലായി ഏഴ് പേർക്ക് ഖബറടക്കം നടത്തി. സ്കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശയുടെ സംസ്കാരം കൊളത്തൂരിലെ വീട്ടുവളപ്പിലുമായിരുന്നു.
അതേസമയം അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി.
അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് ദുഃഖഭരിതമായ അന്തരീക്ഷമായിരുന്നു. രാത്രിയിലുടനീളം നീണ്ട പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം രാവിലെ തന്നെ മൃതദേഹങ്ങൾ എത്തിച്ചതോടെ ജനങ്ങൾ നിരയായി എത്തി. ആരുടെയും നിർദ്ദേശമില്ലാതെ തന്നെ ജനക്കൂട്ടം മൈതാനത്ത് കൂടി നിന്നു. പലരും ഓർമ്മകളിൽ വിങ്ങിപ്പൊട്ടുന്ന കാഴ്ചകളും ഉണ്ടായി.
യൂണിഫോമിൽ എത്തിയ പാങ്ങ് എൽ.പി സ്കൂളിലെ കുട്ടികൾ പ്രിയ അധ്യാപകർക്ക് യാത്രാമൊഴി പറയുന്നത് ഹൃദയഭേദകമായിരുന്നു. രാവിലെ ഒമ്പതു മണിയോടെ തമിഴ്നാട് ഹെൽത്ത് സർവീസിന്റെ ആംബുലൻസുകൾ സ്കൂൾ മൈതാനത്ത് എത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എൽ.എ എന്നിവർ ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരത്തിന് എത്തി.
മജീദ് മാസ്റ്ററെയും ഭാര്യ റുഖിയയെയും പാങ്ങ് മാട്ടാത്ത് ജുമാ മസ്ജിദിൽ ഖബറടക്കം ചെയ്തു. അധ്യാപകരായ റംല, ഷക്കീല, പാചക തൊഴിലാളി സാജിത എന്നിവർ പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും, സുഹറയും മകൻ ഹിഷാമും ഈസ്റ്റ് പാങ്ങ് ജുമാ മസ്ജിദിലും ഖബറടക്കം നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കിഴക്കമ്പലത്ത് പാർക്കിന് പിന്നിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിൾ
പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ വെന്റിലേറ്ററിൽ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? എന്തിനാണ് തീ
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എന്ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി