കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് ശ്വാസതടസം അനുഭവപ്പെട്ട സംഭവത്തിൽ ഒരാൾ മരിച്ചതായി റിപ്പോർട്ട്. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസ് ആണ് മരിച്ചത്.
മത്സ്യബന്ധനത്തിന് പോയ ‘ആയിഷ’ ബോട്ടിലെ ജീവനക്കാരർക്കാണ് ശ്വാസതടസം ഉണ്ടായത്. ഷഹബേദ് ദാസ് ഉൾപ്പെടെ നാല് പേർക്കാണ് ശ്വാസം മുട്ടിയത്. ഇവരെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തുകയായിരുന്നു.
ബോട്ടിൽ ആകെ 12 പേരുണ്ടായിരുന്നു. എഞ്ചിൻ റൂമിൽ വെള്ളം കയറിയതിന്റെ കാരണം പരിശോധിക്കാൻ പോയപ്പോഴാണ് ശ്വാസതടസം അനുഭവപ്പെട്ടത്. കരയിൽ നിന്ന് ഏകദേശം 10 നോട്ടിക്കൽ മൈൽ അകലെയാണ് സംഭവം നടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
