ജ്യൂസ് കടകളിലും കുപ്പിവെള്ള യൂണിറ്റുകളിലും വ്യാപക പരിശോധന; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

APRIL 18, 2026, 7:58 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ചൂട് വര്‍ധിക്കുമ്പോള്‍ ജ്യൂസ് കടകള്‍, കുപ്പിവെള്ള നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് അസുഖങ്ങള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

സുരക്ഷിതമല്ലാത്ത ഐസ് ഉപയോഗിക്കുന്നതിനെതിരെയും വെയിലേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം സൂക്ഷിക്കുന്നതിനെതിരെയും ആരോഗ്യ മന്ത്രി കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിച്ച നടപടിയില്‍ 3641 പരിശോധനകളാണ് നടന്നത്. ഇതില്‍ 291 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 219 സ്ഥാപനങ്ങള്‍ക്ക് പിഴയും (കോമ്പൗണ്ടിംഗ് നോട്ടീസ്) നല്‍കി.506 പാനീയ സാമ്പിളുകളും 118 കുടിവെള്ള സാമ്പിളുകളും ഉള്‍പ്പെടെ ആകെ 662 സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തു.

ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍

ഐസ് നിര്‍മ്മാണം: ജ്യൂസുകളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലത്തില്‍ നിന്ന് മാത്രമേ നിര്‍മ്മിക്കാവൂ. മലിനമായ വെള്ളത്തില്‍ നിന്നുള്ള ഐസ് ഉപയോഗിക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും.

പാഴ്‌സല്‍ സ്റ്റിക്കര്‍:
ഭക്ഷണ പാഴ്‌സലുകളില്‍ നിര്‍മ്മാണ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നിര്‍ബന്ധമാണ്. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം കഴിക്കരുത്.

കുപ്പിവെള്ളം: അംഗീകൃതമല്ലാത്ത വ്യാജ കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

പൊതുജന ശ്രദ്ധിയ്ക്ക്

കുപ്പിവെള്ളം വാങ്ങുമ്പോള്‍ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

വെയിലേല്‍ക്കുന്ന രീതിയില്‍ തൂക്കിയിട്ടിരിക്കുന്നതോ വാഹനങ്ങളില്‍ വെയില്‍ തട്ടുന്ന രീതിയില്‍ എത്തിക്കുന്നതോ ആയ കുപ്പിവെള്ളം, ശീതള പാനീയങ്ങള്‍ എന്നിവ വാങ്ങാതിരിക്കുക.


പ്ലാസ്റ്റിക് കുപ്പികളില്‍ വെയില്‍ ഏല്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
യാത്രാവേളകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം കയ്യില്‍ കരുതുന്നത് ഉചിതമാണ്.

ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡുകള്‍ വഴിയോരക്കച്ചവടക്കാര്‍ മുതല്‍ ഷവര്‍മ വില്‍ക്കുന്ന വലിയ ഹോട്ടലുകള്‍ വരെ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam