തൃശൂർ പൂരം: ആന എഴുന്നള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി 

APRIL 24, 2026, 2:17 AM

കൊച്ചി: തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. 

കൊടും ചൂട് കണക്കിലെടുത്ത് ആനകളെ എഴുന്നെള്ളിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി എത്തിയത്.

സർക്കാർ സർക്കുലർ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

എന്നാൽ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാർഗ്ഗനിർദേശം പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.  

 സ്വകാര്യ എലിഫൻ്റ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നത് തടയണം, വെടിക്കെട്ട് നിശ്ചിത ദൂരപരിധി ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam