തിരുവനന്തപുരം: കന്നി ബജറ്റിൽ കേരളത്തിലെ റബർ കർഷകരെ സർക്കാർ വഞ്ചിച്ചു എന്ന് റബർ ബോർഡ് ചെയർമാൻ എൻ ഹരി പറഞ്ഞു. രാജ്യാന്തര വിപണിയിൽ 300 രൂപയോളം വിലയുള്ളപ്പോഴാണ് സർക്കാർ 250 രൂപ താങ്ങുവില പ്രഖ്യാപിച്ചത്. ഇതിലൂടെ സർക്കാർ ജനങ്ങളെ അപഹാസ്യരാക്കിയെന്നും ഹരി വിമർശിച്ചു.
റബറിന്റെ താങ്ങുവില കിലോഗ്രാമിന് 200 രൂപയിൽ നിന്നും 250 രൂപയായാണ് സംസ്ഥാന ബജറ്റിൽ ഉയർത്തിയത്. റബർ താങ്ങുവില 250 ആക്കി ഉയർത്തിയതിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി പറഞ്ഞു. 300 രൂപ ആക്കും എന്നായിരുന്നു യുഡിഎഫ് പ്രകടനപത്രിക. കാർഷിക ബജറ്റ് ഉണ്ടാകും എന്നും യുഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞു.എന്നാൽ, അത് നടപ്പിലാക്കിയില്ലെന്നും തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചുവെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു.
രണ്ട് കാര്യങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് സന്തോഷമുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞു. കർഷകർക്ക് ഉപാധിരഹിത പട്ടയം പ്രഖ്യാപിച്ചു. കടലിന്റെ മക്കൾക്ക് കടൽ അവകാശവും പ്രഖ്യാപിച്ചു. ഇത് രണ്ടും കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ആയിരുന്നുവെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
