തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനമേറ്റതായി പരാതി. ഉദിയൻകുളങ്ങര സ്വദേശികളായ വിഷ്ണു–ശോഭ ദമ്പതികളുടെ ഇളയ മകൾ വിഷ്ണു നന്ദയ്ക്കാണ് പരിക്കേറ്റത്. ഫോണിലെ വാട്‌സ്ആപ്പ് സന്ദേശങ്ങൾ നീക്കം ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കട്ടിലിൽനിന്ന് വീണ് മുഖത്ത് പരിക്കേറ്റെന്നു പറഞ്ഞാണ് അമ്മയും അമ്മൂമ്മയും ചേർന്ന് കുട്ടിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുട്ടിയുടെ മുഖത്തും കാലിലും പരിക്കുകൾ ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിൽ തടിക്കഷണം ഉപയോഗിച്ചാണ് കുട്ടിയെ മർദിച്ചതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
