ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിൽ 17കാരനെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.
പഠനവും ജോലിയും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത ഇടുക്കി അണക്കര സ്വദേശിയായ 17കാരനാണ് ക്രൂരമർദനമേറ്റത്.
ഇടുക്കി സ്വദേശിയായ വിദ്യാർഥിയെയാണ് മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചത്. മാനേജർ അടക്കം മൂന്ന് പേരെയാണ് കേസിൽ പ്രതിചേർത്തിട്ടുള്ളത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റെജി, ബെന്നി , സിജോ എന്നിവരെയാണ് പ്രതിചേർത്തത്. കട്ടപ്പന പൊലീസ് അന്വേഷണം പത്തനംതിട്ട പൊലിസിന് കൈമാറും.
കട്ടപ്പനയിൽ രജിസ്റ്റർ ചെയ്ത കേസ് പത്തനംതിട്ടയിലേക്ക് കൈമാറും. സ്ഥാപന ഉടമയെ നിലവിൽ പ്രതി ചേർത്തിട്ടില്ല. പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചതിനെ പിന്നാലെ സെന്ററിലടക്കം പരിശോധന നടത്തുമെന്നാണ് വിവരം.
മൂന്നു മാസമായി വർഷിപ്പിങ് സെന്റിൽ താമസിച്ച് വരികയായിരുന്നു കുട്ടി. പഠനത്തിനൊപ്പം ജോലിയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഒടുവിൽ പഠനം നടക്കാതെ വരികയും സെന്ററിലെ ജോലികൾ ചെയ്യിക്കുന്നത് തുടരുകയും ചെയ്തതോടെ ഇതിനെ കുട്ടി ചോദ്യം ചെയ്തു. പിന്നാലെ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പരാതി. റിപ്പോർട്ടർ ടിവിയിലൂടെ വാർത്ത പുറത്ത് വന്നതോടെ കട്ടപ്പന പൊലീസ് കുട്ടിയെയും കുടുംബത്തെയും വിളിച്ചുവരുത്തുകയും ഡിവൈഎസ്പി മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
