ഈരാറ്റുപേട്ട: പെർമിറ്റ് ഇല്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. പാലാ കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന ബസാണ് പിടിച്ചെടുത്തത്.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഈരാറ്റുപേട്ടയിലാണ് സംഭവം. ബസിന് സാധുവായ പെർമിറ്റ് ഇല്ലെന്നായിരുന്നു എം.വി.ഡി. ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയ കാരണം. ബസ് കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽകയറ്റി പാർക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതോടെ ഉദ്യോഗസ്ഥരും ബസ്സുടമയായ റോബിൻ ഗിരീഷും തമ്മിൽ വാക്കേറ്റമായി.
ഓൾ ഇന്ത്യ ബസ് പെർമിറ്റ് വിഷയവുമായി ബന്ധപ്പെട്ട് കാലങ്ങളായി റോബിൻ ഗിരീഷുമായി മോട്ടോർ വാഹന വകുപ്പ് തർക്കത്തിലാണ്. ഓഗസ്റ്റുവരെ വാഹനത്തിന് പെർമിറ്റ് ലഭിച്ചിട്ടുള്ളതായും നിയമാനുസൃതമായാണ് സർവീസ് നടത്തുന്നതെന്നും അനാവശ്യമായാണ് ബസ് തടഞ്ഞതെന്നും ഗിരീഷ് പറഞ്ഞു.
അതേസമയം ബസിന്റെ യഥാർഥ താക്കോൽ മോട്ടോർ വാഹനവകുപ്പ് നഷ്ടപ്പെടുത്തിയെന്നുകാണിച്ച് ഗിരീഷ് പോലീസിൽ പരാതി നൽകി. ബസിൽ ആവശ്യമായ രേഖകൾ ഇല്ലാത്തതിനും കണ്ടക്ടർക്ക് ലൈസൻസ് ഇല്ലാതിരുന്നതിനും പിഴയീടാക്കി ബസ് വിട്ടുനൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
