തിരുവനന്തപുരം: വി.ഡി. സതീശൻ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭയിൽ ‘സഗൗരവം’ എന്ന് ചൊല്ലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് രണ്ട് മന്ത്രിമാർ മാത്രം. ആർഎസ്‍പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി.പി. ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് മന്ത്രിമാർ എല്ലാവരും ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
‘സഗൗരവം’ എന്നതിന് മലയാള ഭാഷാ നിയമപ്രകാരം “ഗൗരവത്തോടുകൂടി” എന്നാണ് അർത്ഥം. മുൻപ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ചില മന്ത്രിമാർ ദൈവനാമത്തിലും ചിലർ സഗൗരവവുമായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ-സംസ്ഥാന തലത്തിലെ നിരവധി പ്രമുഖ നേതാക്കൾ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിവിധ സാമൂഹിക-മത നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
