'മന്ത്രിയെന്ന നിലയിൽ അഭിപ്രായം പറയേണ്ട കാര്യമില്ല'; നാല് ജില്ലകളിൽ ഡിഎംഒ ഒഴിവുകളിൽ ഉടൻ നിയമനം നടത്തുമെന്ന് ആരോഗ്യമന്ത്രി

JUNE 27, 2026, 1:10 AM

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. "സ്വന്തമായി ഒരാളെ വിളിച്ച് ഡിഎംഒ ആക്കാൻ കഴിയുമോ?" എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഡിപിസി (ഡിപ്പാർട്ട്മെന്റൽ പ്രമോഷൻ കമ്മിറ്റി) പട്ടിക കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും, അതിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ നികത്തുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം നഗരസഭയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. നഗരസഭയുമായി ബന്ധപ്പെട്ട തീരുമാനം ജില്ലാ കോൺഗ്രസ് നേതൃത്വമാണ് എടുക്കേണ്ടത്. അതിൽ മന്ത്രിയെന്ന നിലയിൽ അഭിപ്രായം പറയേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

രാഷ്ട്രീയ വിഷയങ്ങളേക്കാൾ മാലിന്യനീക്കമാണ് സർക്കാരിന്റെ പ്രധാന ആശങ്കയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മാലിന്യം സമയബന്ധിതമായി നീക്കം ചെയ്യാത്തത് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം നഗരസഭയ്‌ക്കെതിരായ അവിശ്വാസ പ്രമേയം പാർലമെന്ററി പാർട്ടിയാണ് തീരുമാനിക്കേണ്ട വിഷയം എന്നും, അതുമായി ബന്ധപ്പെട്ട നടപടികൾ അതത് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാകും മുന്നോട്ടുപോകുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam