നെടുങ്കണ്ടം ഇരട്ടക്കൊല; പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജി പിടിയിൽ

APRIL 28, 2026, 2:18 AM

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.

മേരിക്കുട്ടി മാത്യുവിനെയും മകൻ റെജിയെയും കുറച്ച് നാളുകളായി കാണാതായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയെങ്കിലും ഇയാൾ നൽകിയ പരസ്പരവിരുദ്ധമായ മറുപടികൾ സംശയം ഉയർത്തി. തുടർന്നാണ് പോലീസ് നടപടികൾ ആരംഭിച്ചത്.

ഈ വിവരം മകളെ അറിയിച്ചതിനെ തുടർന്ന് അവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരെയും കൊന്ന് കുഴിച്ചുമൂടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

vachakam
vachakam
vachakam

മൃതശരീരങ്ങൾ തിരിച്ചറിയാൻ പറ്റാത്ത നിലയിലായിരുന്നുവെന്നും ദിവസങ്ങളുടെ പഴക്കമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങളാണോ എന്നത് ഉറപ്പാക്കാൻ പോസ്റ്റുമോർട്ടം പരിശോധന ഇന്ന് പൂർത്തിയാക്കും.

ഇരുവരെയും ഏപ്രിൽ 9 വരെ ആളുകൾ കണ്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിവരം. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മേരിക്കുട്ടിയുടെ ഭർത്താവിന്റെ 2018ലെ തിരോധാനവും പൊലീസ് വീണ്ടും അന്വേഷിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam