വനംമന്ത്രിയുടെ ഓഫീസിലെ നിയമനം വിവാദത്തിൽ; സിജുമോൻ ഫ്രാൻസിസിനെതിരെ പ്രകൃതി സംരക്ഷണ സംഘടനയുടെ പ്രതിഷേധം 

JUNE 11, 2026, 3:38 AM

വയനാട്: വനംമന്ത്രി ഷിബു ബേബി ജോണിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സിജുമോൻ ഫ്രാൻസിസിനെ നിയമിച്ചതിനെതിരെ പ്രതിഷേധവുമായി പ്രകൃതി സംരക്ഷണ രംഗത്തെ സംഘടന. കോ എക്സിസ്റ്റൻസ് കളക്ടീവ് എന്ന സംഘടനയാണ് നിയമനത്തിനെതിരെ രംഗത്തെത്തിയത്.

സിജുമോൻ ഫ്രാൻസിസ് വർഷങ്ങളായി വനം വകുപ്പിന്റെ നിലപാടുകൾക്കും പദ്ധതികൾക്കുമെതിരെ പ്രവർത്തിച്ചുവരുന്ന വ്യക്തിയാണെന്ന് സംഘടന ആരോപിക്കുന്നു. വനം കയ്യേറ്റക്കാരുടെയും വന മാഫിയയുടെയും താൽപര്യങ്ങൾക്കൊപ്പമാണ് അദ്ദേഹം പലപ്പോഴും നിലകൊണ്ടതെന്നും, വിവിധ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ടെന്നും കോ എക്സിസ്റ്റൻസ് കളക്ടീവ് കോർഡിനേറ്റർ എൻ. ബാദുഷ ആരോപിച്ചു.

വനം വകുപ്പിന്റെ നിരവധി പദ്ധതികൾക്കെതിരെ പൊതുവേദികളിലും നിയമപരമായും സിജുമോൻ ഫ്രാൻസിസ് ഇടപെട്ടിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി വാളാർ–നേര്യമംഗലം മേഖലയിലെ വനഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ച കേസും ഇതിന് ഉദാഹരണമായി സംഘടന ഉന്നയിക്കുന്നു.

vachakam
vachakam
vachakam

ആ കേസിൽ സിജുമോന്റെ മകളാണ് ഹർജിക്കാരിയെന്നും, വനം വകുപ്പിന്റെ വിവിധ പദ്ധതികൾക്കെതിരെ തുടർച്ചയായി നിലപാട് സ്വീകരിച്ച വ്യക്തിയെ തന്നെ മന്ത്രിയുടെ ഓഫീസിൽ പ്രധാന ചുമതലയിലേക്ക് നിയമിച്ചതാണ് ആശങ്ക ഉയർത്തുന്നതെന്നും സംഘടനയുടെ ആരോപണം.

ഈ സാഹചര്യത്തിൽ സിജുമോൻ ഫ്രാൻസിസിന്റെ നിയമനം പുനഃപരിശോധിക്കണമെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും കോ എക്സിസ്റ്റൻസ് കളക്ടീവ് നിവേദനം നൽകിയിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ സർക്കാരിന്റെയോ വനംമന്ത്രിയുടെ ഓഫീസിന്റെയോ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam