'ഇന്ദിരാഗാന്ധിയെക്കുറിച്ച്‌ പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചു, ഇങ്ങനെയാണെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലും'  

JUNE 16, 2024, 1:57 PM

തിരുവനന്തപുരം: ഇന്ദിരാഗാന്ധിയെക്കുറിച്ച്‌ താന്‍ പറഞ്ഞത് തെറ്റായി പ്രചരിപ്പിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

ഇന്ദിരാഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നു പറഞ്ഞതിലാണ് തിരുത്തലുമായി സുരേഷ് ഗോപി രംഗത്തെത്തിയത്. കരുണാകരന്‍ കോണ്‍ഗ്രസിന്റെ പിതാവും കോണ്‍ഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്.

എന്നാല്‍ അത് തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ മുഖവിലക്കെടുക്കില്ല. ഇത്തരത്തിലെങ്കില്‍ മാധ്യമങ്ങളില്‍ നിന്ന് അകലുമെന്നും സുരേഷ് ഗോപി പറഞ്ഞു.

vachakam
vachakam
vachakam

ഭാഷയുടെ കോണ്‍ടെക്‌സ്ച്വല്‍ മീനിങ്ങ് അറിയാവുന്നവരല്ലേ നിങ്ങളെല്ലാം. ആര്‍ക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. അതിന് ഫൗണ്ടേഴ്‌സും കോ ഫൗണ്ടേഴ്‌സും ഉണ്ടാകാം.

പക്ഷെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണ്. അതുപോലെ ഭാരതം എന്നു പറയുമ്ബോള്‍ കോണ്‍ഗ്രസിന്റെ മാതാവാണ് ഇന്ദിരാഗാന്ധി എന്നത് ഹൃദയത്തില്‍ വെച്ചു കൊണ്ടാണ് പറഞ്ഞത്. അതിന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയും രാഷ്ട്രമാതാവ് ഇന്ദിരാഗാന്ധിയും എന്ന പറയുന്ന വ്യംഗ്യം പോലും അതില്‍ ഇല്ലെന്ന് സുരേഷ് ഗോപി വിശദീകരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam