ഒരു സ്നേഹപ്രകടനം ഇത്ര ചർച്ചയാക്കേണ്ട കാര്യമുണ്ടോ? ;ദിവ്യ എസ്. അയ്യർ തന്നെ ആലിംഗനം ചെയ്തത് ചർച്ചയാക്കേണ്ട കാര്യമില്ലെന്ന് കെ.രാധാകൃഷ്ണൻ എം.പി

JUNE 24, 2024, 2:02 PM

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ തന്നെ ആലിംഗനം ചെയ്തത് സ്നേഹം പ്രകടിപ്പിച്ചതാണെന്നും അത് വലിയ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും വ്യക്തമാക്കി കെ.രാധാകൃഷ്ണൻ എം.പി. 

ഒരു സ്നേഹപ്രകടനം ഇത്ര ചർച്ചയാക്കേണ്ട കാര്യമുണ്ടോ? ആർക്കും സ്നേഹിക്കാൻ പാടില്ലേ എന്നും അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ പൊതു സ്ഥിതി പാർലമെന്റില്‍ ചർച്ചയാകുമെന്നും താൻ ആദ്യമായാണ് പാർലമെന്റില്‍ എത്തുന്നതെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം ദിവ്യ എസ്. അയ്യർ മുൻ മന്ത്രി കെ. രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാൽ സ്നേഹത്തിന് പ്രോട്ടോക്കോള്‍ ഇല്ലെന്നും കെ. രാധാകൃഷ്ണനെ ആലിംഗനം ചെയ്തത് ഹൃദയത്തിന്റെ ഭാഷയിലാണെന്നുമാണ് ദിവ്യ എസ്. അയ്യർ പ്രതികരിച്ചത്. ഫോട്ടോയെ കുറിച്ചുള്ള ജാതീയമായ പരാമർശങ്ങള്‍ വേദനിപ്പിച്ചുവെന്നും അവർ പ്രതികരിച്ചിരുന്നു.

vachakam
vachakam
vachakam

മന്ത്രിസ്ഥാനം രാജിവെച്ച ശേഷം കെ. രാധാകൃഷ്ണനെ സന്ദർശിച്ച ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമില്‍ ഒരു ഓർമക്കുറിപ്പ് പങ്കുവെച്ചിരുന്നു. മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രങ്ങളും കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. അതില്‍ ദിവ്യ കെ. രാധാകൃഷ്ണണെ ആശ്ലേഷിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam