ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു;  ഭക്ഷ്യവിഷ ബാധയെന്ന് സംശയം 

JUNE 24, 2024, 2:35 PM

കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കുട്ടിയുടെ മരണം ഭക്ഷ്യവിഷ ബാധയെ തുടർന്നാണ് സംശയം. 

മാധ്യമപ്രവര്‍ത്തകനായ വളയം നീലാണ്ടുമ്മലിലെ പടിഞ്ഞാറയില്‍ സജീവന്റെയും ഷൈജയുടെയും മകള്‍ ദേവ തീര്‍ത്ഥയാണ് മരിച്ചത്. വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

അമ്മയോടൊപ്പം പൊയിലൂരിലെ വീട്ടിലായിരുന്നു ദേവ തീര്‍ത്ഥ. ഛര്‍ദ്ദിയും വയറിളക്കവും കാരണം രണ്ട് ദിവസമായി തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ആണ് കോഴിക്കോട്ടേക്ക് മാറ്റിയത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam