കോഴിക്കോട്: പൊലീസ് എംപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ വായ്പ തട്ടിപ്പ് കേസ്.
രണ്ടര ലക്ഷം രൂപയുടെ വായ്പ രേഖയിന്മേൽ 25 ലക്ഷത്തിൻറെ വായ്പയാണ് അനുവദിച്ചത്. ജാമ്യം നിന്ന ജീവനക്കാരനാണ് പരാതി നൽകിയത്.
കോഴിക്കോട് സിറ്റി പൊലീസിന് കീഴിലുള്ള സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംഘത്തിൻറെ ഡയറക്ടർ ബോർഡിലെ 11 പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. സഹകരണ വകുപ്പ് ഇൻസ്പെക്ടറെയും കേസിൽ പ്രതി ചേർത്തു. നിലവിലെ ഭരണസമിതിയിൽ ഏറെയും ഇടത് അനുകൂല ജീവനക്കാരാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
