കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ (ഡി.പി.ആർ.) സമർപ്പിച്ചു.
സംസ്ഥാനത്തെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം, തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ച ഡി.പി.ആർ. വൈകാതെ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് എത്തും.
പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടെർമിനലിന് 267 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അനുമതിയായാൽ മൂന്നു വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകും.
പുതിയ ഡി.പി.ആർ. പ്രകാരം ഇവിടെ ആറ് പ്ലാറ്റ്ഫോമുകളാണ് പണിയുന്നത്. കൊച്ചിയിലെ റെയിൽവേ ഗതാഗതത്തിരക്ക് കുറയ്ക്കാൻ മാർഷലിങ് യാർഡിലെ പുതിയ ടെർമിനൽ സഹായകമാകും. നിലവിൽ സൗത്ത് സ്റ്റേഷനിലും ആറു പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. നോർത്തിൽ രണ്ടും.
മൂന്ന് സ്റ്റേബിളിങ് ലൈനുകൾ (യാത്ര കഴിഞ്ഞ് വരുന്ന ട്രെയിനുകൾ നിർത്തിയിടുന്നതിനുള്ള ലൈൻ), മൂന്നു പിറ്റ് ലൈനുകൾ (ബോഗി പരിശോധിക്കാനും വൃത്തിയാക്കാനുമുള്ള പ്രത്യേക ട്രാക്കുകൾ) എന്നിവ ഉണ്ടാകും. വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾക്കുള്ളതാണ് ഇതിൽ രണ്ട് പിറ്റ് ലൈനുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
