തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനുള്ള വ്യവസ്ഥ കരാറിൽ ഇല്ലെന്നും, പദ്ധതി അവസാനിപ്പിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ബജറ്റ് അവതരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പദ്ധതിയെക്കുറിച്ച് മുൻപ് ഉയർന്ന വിവാദങ്ങളെ പരാമർശിച്ച മുഖ്യമന്ത്രി, “പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് ഞങ്ങളിൽ ആരും പറഞ്ഞിട്ടില്ല” എന്ന് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ഒപ്പുവെച്ച കരാറിന്റെ നിയമപരമായ ബാധ്യതകൾ പരിഗണിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ചേരാൻ മുൻ എൽഡിഎഫ് സർക്കാർ സ്വീകരിച്ച സമീപനത്തെയാണ് യുഡിഎഫ് എതിർത്തിരുന്നതെന്നും, പദ്ധതിയെ തന്നെയല്ല എതിർത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് വീണ്ടും പദ്ധതിയുടെ ഭാഗമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ പദ്ധതി നടപ്പാക്കാൻ സംസ്ഥാനം നിർബന്ധിതമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
