തിരുവനന്തപുരം: കനത്ത രാഷ്ട്രീയ വിവാദങ്ങൾക്കൊടുവിൽ ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജി സമർപ്പിച്ചു. നിയമനം വൻ കോളിളക്കം സൃഷ്ടിച്ചതോടെ മുഖ്യമന്ത്രി നേരിട്ട് ഇദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയായിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിക്കൂട്ടിലുള്ള ചെന്നൈയിലെ സ്വര്‍ണം പൂശല്‍ സ്ഥാപനമായ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന കെ.ബി.പ്രദീപിനെ ദേവസ്വം സ്‌പെഷല്‍ പ്ലീഡറായി നിയമിച്ചത് വന്‍വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്.
സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ തസ്തിക അനുവദിച്ചാണ് പ്രദീപിനെ നിയമിച്ചിരുന്നത്. ബന്ധു നിയമന വിവാദത്തിന്റെ പേരില്‍ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസ് അഡീ. പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചത് ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷല്‍ പ്ലീഡര്‍ നിയമനവും സര്‍ക്കാരിനെ വെട്ടിലാക്കിയത്.
നിലവിൽ ദേവസ്വത്തിന് പ്രത്യേക സ്റ്റാൻഡിംഗ് കൗൺസിലിനെ നിയോഗിക്കാത്തതിനാൽ, മുഴുവൻ ഉത്തരവാദിത്തവും ഫലത്തിൽ പ്രദീപിന് തന്നെ ലഭിക്കുന്ന സാഹചര്യമായിരുന്നു. സംസ്ഥാനത്ത് വൻ കോളിളക്കം സൃഷ്ടിച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. കേസിൽ ഇതുവരെ കുറ്റപത്രം പോലും സമർപ്പിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
