കലാച്ചി കോപ്പിയടിയാണെന്ന വാദം തള്ളി കെ ആർ മീര 

JUNE 2, 2026, 8:16 PM

തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് കെ ആർ മീരയുടെ കലാച്ചി നോവലിനെതിരെ കോപ്പിയടി ആരോപണം ഉയർന്നത്.  ഹരിത സാവിത്രി എഴുത്തുകാരിയാണ് കോപ്പിയടി ആരോപണം ഉന്നയിച്ച് രം​ഗത്ത് എത്തിയത്. 

തന്റെ 'സിൻ' എന്ന നോവലും മീരയുടെ കലാച്ചിയും തമ്മിലുള്ള സാമ്യം ഞെട്ടിച്ചെന്ന ഹരിത സാവിത്രിയുടെ തുറന്ന് പറച്ചിലിന് പിന്നാലെ പ്രതികരണവുമായി കെ ആർ മീര രം​ഗത്തെത്തി. 

 കലാച്ചി നോവൽ കോപ്പി അടി ആണെന്ന വിവാദം   തള്ളിയിരിക്കുകയാണ് മീര. 2020 മുതൽ നോവൽ ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. 

vachakam
vachakam
vachakam

പിന്നെ എങ്ങനെ 2022 ൽ ഇറങ്ങിയ സിന്നിന്റെ കോപ്പി അടി ആകുമെന്നാണ് കെ ആർ മീര ചോദിക്കുന്നത്. സിന്നിന്റെ എഴുത്തുകാരി ഹരിത 2026 ൽ നോവൽ വായിച്ചു ആത്മഹർഷം പൂണ്ടുവെന്നും മീര പ്രതികരിക്കുന്നത്.

സത്യസന്ധതയില്ലാത്ത ആരോപണവും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനവും ബാധിക്കാറില്ലെന്നും കെ ആർ മീര ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. 2026ൽ തന്നെ ഹരിത സാവിത്രി വിളിച്ച് അഭിനന്ദിച്ചെന്നും മീര കൂട്ടിച്ചേർക്കുന്നു. 


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam