തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്.1,09,280 ഇന്ന് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,660 രൂപയുമാണ് വിപണിനിരക്ക്.
എന്നാൽ, ഇന്നലെ ഒരു പവന്റെ വില 1,09,400 രൂപയായിരുന്നു അതിൽ നിന്ന് 120 രൂപ കുറഞ്ഞാണ് സ്വർണവില 1,09,280 രൂപയിൽ എത്തിനിൽക്കുന്നത്. ഒരു ഗ്രാമിന് 13,675 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്. അതിൽ നിന്ന് ഇന്നത്തെ വിലയ്ക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
കേരളത്തില്‍ സ്വര്‍ണത്തിന് സാധാരണയായി ഉയര്‍ന്ന ആവശ്യകതയാണ്. വിവാഹം, ഉത്സവങ്ങള്‍, മറ്റ് പ്രധാന ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആഭരണ വാങ്ങലുകള്‍ക്ക് പുറമെ നിക്ഷേപം എന്ന നിലയിലും കേരളത്തില്‍ സ്വര്‍ണത്തിന് വലിയ പ്രാധാന്യമുണ്ട്. അതിനാല്‍ വിലയിലെ ചെറിയ മാറ്റങ്ങള്‍ പോലും ഉപഭോക്താക്കളുടെ വാങ്ങല്‍ തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
