ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം രണ്ട് ദിവസത്തിനകം പുനഃരാരംഭിക്കും; മന്ത്രി എം. ലിജു

JUNE 21, 2026, 4:25 AM

ആലപ്പുഴ: സംസ്ഥാനത്ത് ഏറെ ആവശ്യക്കാരുള്ള ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം രണ്ട് മൂന്ന് ദിവസത്തിനകം പുനഃരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു. മുൻ എൽ.ഡി.എഫ് സർക്കാർ വരുത്തിവെച്ച പ്രതിസന്ധിയാണ് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്നും, ജവാന്റെ ഉൽപ്പാദനം നിലയ്ക്കുമ്പോൾ അതിന്റെ ലാഭം കൊയ്യുന്നത് മറ്റ് സ്വകാര്യ മദ്യക്കമ്പനികളാണെന്നും മന്ത്രി  വെളിപ്പെടുത്തി.

അതേസമയം, ജവാൻ മദ്യത്തിന്റെ ഉൽപ്പാദനം പെട്ടെന്ന് നിലച്ച സംഭവത്തിൽ മന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാന്റിലെ പ്രതിസന്ധിയെക്കുറിച്ച്  സമയത്തിന് അറിയിക്കാൻ വൈകിയതിനാലാണ് നടപടി.ഇതിനായി നികുതി വകുപ്പ് സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ കടുത്ത തർക്കമാണ് ഉടലെടുത്തത്. ഉത്പാദനം നിലയ്ക്കുന്ന സാഹചര്യം മുൻകൂട്ടി കാണിച്ച് കത്ത് നൽകിയിരുന്നു എന്നാണ് ഉത്പാദകരായ ട്രാവൻകൂർ ഷുഗേഴ്സിന്റെ വാദം.

vachakam
vachakam
vachakam

എന്നാൽ, ട്രാവൻകൂർ ഷുഗേഴ്സിൽ നിന്നും തങ്ങൾക്ക് അത്തരം യാതൊരുവിധ ഔദ്യോഗിക അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് ബെവ്കോ സി.എം.ഡി എം.ആർ അജിത് കുമാറും യോഗത്തിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഈ വീഴ്ചകളെക്കുറിച്ചും അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam