പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി.
പാറയുടെ ചെരുവിലായി മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു ഊര് മൂപ്പന്റെ മൃതദേഹം കണ്ടെടുത്തത്. പൂർണമായും ജീർണിച്ച രീതിയിലായിരുന്നു മൃതദേഹം. ഉൾവനത്തിലായിരുന്നു മൃതദേഹം.
ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. കോടതിയിൽ നിന്ന് സമൻസ് വന്നതിന് പിന്നാലെയാണ് മോഹൻദാസ് കാട് കയറിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസുദ്യോഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു.
ജൂൺമാസം അവസാനമായിരുന്നു ഊര് മൂപ്പൻ മോഹൻദാസ് കാട് കയറിയത്. കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എത്തിയ സമൻസിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് മോഹൻ ദാസ് കാട് കയറിയതെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
