ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് വൻ സമ്മാനം! നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ഇനി തികച്ചും സൗജന്യം; ചെയ്യേണ്ടത് ഇത്രമാത്രം

JULY 31, 2026, 8:35 AM

ഈ ഓഗസ്റ്റ് 1 മുതൽ തങ്ങളുടെ പ്ലസ് അംഗങ്ങൾക്ക്  ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിന്റെ സബ്‌സ്‌ക്രിപ്ഷൻ പൂർണ്ണമായും സൗജന്യമായി നൽകാനൊരുങ്ങി ഫ്ലിപ്കാർട്ട്. പ്രതിമാസ ഓർഡർ പരിധി പൂർത്തിയാക്കുന്ന ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്കാണ് നെറ്റ്ഫ്ലിക്സിന്റെ പ്രതിമാസ മൊബൈൽ പ്ലാൻ സൗജന്യമായി ലഭിക്കുക.

സൗജന്യ നെറ്റ്ഫ്ലിക്സ് പ്ലാൻ എങ്ങനെ സ്വന്തമാക്കാം?

 നിങ്ങൾ ഒരു ഫ്ലിപ്കാർട്ട് പ്ലസ് അംഗമായിരിക്കണം. ഒരു കലണ്ടർ മാസത്തിൽ കുറഞ്ഞത് 299 രൂപയോ അതിനു മുകളിലോ ഉള്ള 4 ഓർഡറുകൾ പൂർത്തിയാക്കുക (ആകെ കുറഞ്ഞത് 1,196 രൂപയുടെ ഇടപാട്).

vachakam
vachakam
vachakam

ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, എന്നിവയിലൂടെയെല്ലാം നടത്തുന്ന ഓർഡറുകൾ ഇതിനായി പരിഗണിക്കുന്നതാണ്. ഈ യോഗ്യത കൈവരിച്ചാൽ അടുത്ത 30 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ സൗജന്യമായി ഉപയോഗിക്കാം.

30 ദിവസത്തിന് ശേഷം ഓഫർ കാലാവധി അവസാനിക്കും. അടുത്ത മാസത്തിലും നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കാൻ ഇതേ രീതിയിൽ വീണ്ടും 4 ഓർഡറുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

എമേസോൺ, ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുമായുള്ള മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ ആനുകൂല്യങ്ങളുമായി ഫ്ലിപ്കാർട്ട് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ (IPO) നടത്തുന്നതിന് മുന്നോടിയായി സിംഗപ്പൂരിലായിരുന്ന തങ്ങളുടെ മാതൃ കമ്പനിയെ ഫ്ലിപ്കാർട്ട് അടുത്തിടെ ഇന്ത്യയിലേക്ക് മാറ്റിസ്ഥാപിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam