ചെന്നൈ: തമിഴിനാട്ടിൽ സർക്കാരിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ടിവികെ നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 5 മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകൾ ഓഗസ്റ്റിൽ നടക്കില്ല.
തമിഴ്‌നാട്ടിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഇടക്കാല സ്റ്റേ മദ്രാസ് ഹൈക്കോടതി നീട്ടി.
ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കിയ ഉത്തരവ് ഓഗസ്റ്റ് 28 വരെ നീട്ടിയത്. നേരത്തെ ജൂലൈ 31 വരെ ആയിരുന്നു വിലക്ക്.
അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുന്നതോടെ ടിവികെയ്ക്ക് തനിച്ച് വളരെ വേഗം ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്.
എന്നാൽ, ഈ മണ്ഡലങ്ങളിലെ മുൻ തെരഞ്ഞെടുപ്പ് ഫലങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള തെരഞ്ഞെടുപ്പ് ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്. ഹർജികളിൽ വിധി വരുന്നതിന് മുൻപ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് നിയമക്കുരുക്കുകൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
