പിഎം കിസാൻ പദ്ധതി 2031 വരെ നീട്ടി; 6000 രൂപ കര്‍ഷകരുടെ അക്കൗണ്ടിലെത്തും

JULY 31, 2026, 8:20 AM

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്ക് വമ്പൻ ആശ്വാസ തീരുമാനവുമായി കേന്ദ്ര മന്ത്രിസഭാ യോഗം. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി അഥവാ പിഎം കിസാൻ പദ്ധതി തുടരാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.

പദ്ധതി 2030-31 സാമ്പത്തിക വർഷം വരെ നീട്ടാനാണ് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകിയത്. ഈ കാലയളവിലേക്കായി. 3,15,614 കോടി രൂപയുടെ സാമ്പത്തിക നീക്കിവെപ്പോടെയാണ് പദ്ധതിയുടെ കാലാവധി ദീർഘിപ്പിച്ചത്.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.. തീരുമാനത്തോടെ, പദ്ധതിക്ക് കീഴിൽ അർഹരായ കർഷകർക്ക് പ്രതിവർഷം 6000 രൂപയുടെ സാമ്പത്തിക സഹായം തുടർന്നും ലഭിക്കും.

vachakam
vachakam
vachakam

ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് തുക വിതരണം ചെയ്യുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam