തിരുവനന്തപുരം: ബാലരാമപുരത്ത് മണിക്കൂറുകളുടെ ഇടവേളയിൽ അച്ഛനും മകനും മരിച്ചു. ഐത്തിയൂർ തുണ്ടുവിളാകത്ത് വീട്ടിൽ ഗോപി നാടാർ (83), മകൻ ശെൽവരാജ് (49) എന്നിവരാണ് മരിച്ചത്.
അസുഖത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗോപി നാടാർ ബുധനാഴ്ച രാത്രി 10.30ഓടെയാണ് മരിച്ചത്. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചു. ഇതിനുശേഷം ഏകദേശം ഒരു മണിക്കൂറിനകം മകനായ ശെൽവരാജ് വീട്ടിൽവെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ്രോഗബാധിതനായിരുന്ന ശെൽവരാജിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചു.
മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മകനും മരണപ്പെട്ടതോടെ ബന്ധുക്കളും നാട്ടുകാരും വലിയ ദുഃഖത്തിലായി. പിന്നീട് ഇരുവരുടെയും സംസ്കാരച്ചടങ്ങുകൾ അരമണിക്കൂർ ഇടവേളയിൽ നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
