എഐ അധിഷ്ഠിത 'സിരി' സൗജന്യമാകില്ല; ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ ആപ്പിൾ ഒരുങ്ങുന്നു

JULY 31, 2026, 8:44 AM

എഐ അധിഷ്ഠിത സവിശേഷതകളോടെയെത്തുന്ന പുതിയ 'സിരി'ക്കായി  കാത്തിരിക്കുന്ന ആപ്പിൾ ഉപഭോക്താക്കൾക്ക് നിരാശ നൽകുന്ന വാർത്ത. നിർമ്മിത ബുദ്ധി (AI) ഫീച്ചറുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകം പണം ഈടാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എഐ സേവനങ്ങൾ നൽകുന്നതിനുണ്ടാകുന്ന ഭീമമായ കംപ്യൂട്ടിങ് ചെലവുകൾ പരിഹരിക്കാനാണ് ഈ നീക്കമെന്ന് ആപ്പിൾ സി.ഇ.ഒ. ടിം കുക്ക് സൂചന നൽകി.

"എഐ ഫീച്ചറുകൾ ധാരാളമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകളുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിനാൽ ഐക്ലൗഡ് പ്ലസിൽ (iCloud+) ചില അപ്‌ഗ്രേഡ് സാധ്യതകൾ ഞങ്ങൾ കൊണ്ടുവരും," എന്ന് ടിം കുക്ക് വ്യക്തമാക്കി.

നിലവിൽ ഐക്ലൗഡ് സ്റ്റോറേജിന് ആപ്പിൾ നിരക്ക് ഈടാക്കുന്നുണ്ട്. എഐ സേവനങ്ങൾ കൂടി ഇതിന്റെ ഭാഗമാകുന്നതോടെ സബ്സ്‌ക്രിപ്ഷൻ നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.

vachakam
vachakam
vachakam

പൂർണ്ണ സവിശേഷതകളോടെയുള്ള പുതിയ എഐ അധിഷ്ഠിത സിരിയും മറ്റ് ഫീച്ചറുകളും പുതിയ ഐഒഎസ് പതിപ്പിലൂടെയും മാക് ഒഎസിലൂടെയും  ലഭ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ സബ്സ്‌ക്രിപ്ഷൻ പ്ലാനിലൂടെ വൻ തുക വരുമാനമായി കണ്ടെത്താൻ ആപ്പിളിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam