ജന്തർ മന്തർ സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി രമേശ് ചെന്നിത്തല

JULY 31, 2026, 4:42 AM

തിരുവനന്തപുരം: ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവുൾപ്പെടെ നൽകിയ കത്തുകൾ മുഖ്യമന്ത്രി തന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും, തുടർനടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപിക്ക് നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടും ഫയലിലെ നിയമപരമായ വസ്തുതകളും പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രിക്കെതിരെ തുടർനടപടി വേണ്ടെന്ന തീരുമാനം കൈക്കൊണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ തെളിവുകളില്ലെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും, ഇക്കാര്യത്തിൽ ആരെങ്കിലും കോടതിയെ സമീപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് തടസമില്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും യാതൊരു തെളിവും വിജിലൻസ് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. തെളിവുകളില്ലാത്ത സാഹചര്യത്തിൽ ആഭ്യന്തരവകുപ്പിന് ആരെയും കുറ്റക്കാരനാക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam