പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന   ടി ഐ മധുസൂദനന്റെ ഹര്‍ജി സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ 

JULY 31, 2026, 2:56 AM

കണ്ണൂര്‍: പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി ഐ മധുസൂദനന്റെ ഹര്‍ജി സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ. 

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അസത്യ പ്രചാരണമാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ച സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍ നടത്തിയതെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്.

സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് മധുസൂദനന്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 

vachakam
vachakam
vachakam

കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിലെ രക്തസാക്ഷി ഫണ്ട് കണക്ക് ഉള്‍പ്പെടെ വ്യാജമെന്നും സിപിഐഎം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി ഐ മധുസൂദനന്‍ ഹൈക്കോടതിയെ സമീപിച്ചത്.

താന്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയെന്നും കള്ളനാണെന്നും കുഞ്ഞികൃഷ്ണന്‍ ആരോപിച്ചെന്നും ഈ പ്രചാരണത്തിന് എന്തെങ്കിലും തെളിവുകളോ രേഖകളോ ഹാജരാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് ഗാനത്തില്‍ കുഞ്ഞികൃഷ്ണന്‍ തന്നെ കള്ളന്‍ എന്ന് വിശേഷിപ്പിച്ചെന്നും മധുസൂദനന്‍ ആരോപിക്കുന്നുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam